LyricFront

Marubhumiyin naduve nadannidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ തിരുസാന്നിദ്ധ്യം നിറയും മേഘമതിൻ കീഴിൽ നീ മറയ് ക്ക
Verse 2
കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻ മേലുലകം വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു
Verse 3
അതിശീതളതരമായുള്ള ലിബനാദ്രിയിൻ ഹിമമേ! ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ
Verse 4
പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ
Verse 5
പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി- ന്നുയരും മോദകരമായെന്റെ ഹൃദയം തന്നിൽ ചൊരിക
Verse 6
തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ
Verse 7
തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ തെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!
Verse 8
അതിരാവിലെ തിരു സന്നിധി.... എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?