LyricFront

Meghathil vannidarray vinnil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്റെ ആധികൾ തീർത്തിടുവാൻ
Verse 2
ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു
Verse 3
വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം
Verse 4
വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും
Verse 5
ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?