LyricFront

Mrithyuvine jayicha karthaneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻ ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻ
Verse 2
വേദത്തിൻ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻ ഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാം
Verse 3
പാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽ പാപികൾക്കായിരുന്ന ദൈവകോപമാകെയൊഴിഞ്ഞെഴിഞ്ഞു
Verse 4
ജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻ ചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെ
Verse 5
മല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുക്രൂശിൽ ഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാ
Verse 6
ശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെ എത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലം
Verse 7
തൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻ വീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിൻ
Verse 8
രീതി: വന്ദനം യേശുപരാ നിനക്കെന്നും വന്ദനം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?