LyricFront

Muttonnum varikayilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മുട്ടൊന്നും വരികയില്ല ബാധ നമ്മെ തെല്ലും തൊടുകയില്ല (2)
Verse 2
ഇന്നും എന്നും എന്നെന്നും ഈ ദൈവം നമ്മുടെ ദൈവമത്രെ മാറുകില്ല അവൻ മറക്കുകില്ല ഒരുനാളും നമ്മെ പിരിയുകില്ലാ ആമേൻ ആമേൻ (2)
Verse 3
പ്രാർത്ഥനയിൻ മുൻപിൽ മാറാത്തതായി യാതൊന്നും ഈ ഭൂവിലില്ല ആരാധനയിൻ മദ്ധ്യേ തകരാത്തതായി യാതൊരു മതിലും മുൻപിലില്ല (ഇന്നും എന്നും)
Verse 4
നമുക്കെതിരായിവരും ആയുധങ്ങൾ ഫലിക്കയില്ല നമ്മെ തൊടുകയില്ല വിലാപങ്ങളെ നിർത്തമാക്കിടും താൻ പുതുഗാനത്താൽ നമ്മെ നിറച്ചീടുമേ (ഇന്നും എന്നും... )

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?