LyricFront

Muttuven thurakkappedum yaachippen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ ലഭിച്ചീടുമേ(2) സാദ്ധ്യമല്ലായെന്നു നിനച്ചാൽ - നാം വിശ്വസിച്ചാൽ മഹത്വം കാണും(2)
Verse 2
ആരാധിക്കാം നമ്മുക്കാരാധിക്കാം നമ്മുകാരാധ്യനായവനെ വിശ്വസിച്ചീടാം നമ്മുക്കാരാധിക്കാം നമ്മുക്കസ്സാദ്ധ്യം സാധ്യമാകും(2) മുട്ടുവീൻ തുറക്കപ്പെടും...
Verse 3
തുരുത്തിയിലെ എണ്ണ തീരുകില്ല കലത്തിലെ മാവും കുറയുകില്ല(2) സാരഫാത്തൊരുക്കിയവൻ താതനെന്നെയും പോറ്റീടുമേ(2) ആരാധിക്കാം...
Verse 4
യുദ്ധം ചെയ്തീടും താതനെനിക്കുവേണ്ടി കാണുകയില്ല ഞാൻ മിസ്രയീമ്യരെ(2) ചെങ്കടലിൽ വഴിതുറക്കും കാടപക്ഷികളും പറന്നുവരും(2) ആരാധിക്കാം...
Verse 5
കൊടുങ്കാറ്റും തിരമാലകളും ഉയർന്നിടുമ്പോൾ പ്രതികൂലമായി(2) ഭയമൊട്ടും വേണ്ടിനിയും - എൻ പടകിലെന്നേശുവുണ്ട്(2) ആരാധിക്കാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?