LyricFront

Nadathidunnu daivamenne nadathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു നാൾതോറും തൻ കൃപയാലെന്നെ നടത്തിടുന്നു
Verse 2
ഭൗമിക നാളുകൾ തീരും വരെ ഭദ്രമായ് പാലിക്കും പരമനെന്നെ ഭാരമില്ല തെല്ലും ഭീതിയില്ല ഭാവിയെല്ലാമവൻ കരുതിക്കൊള്ളും Verse 3: കൂരിരുൾ തിങ്ങിടും പാതകളിൽ കൂട്ടുകാർ വിട്ടുപോം വേളകളിൽ കൂട്ടിനവനെന്റെ കൂടെ വരും കൂടാര മറവിലങ്ങഭയം തരും Verse 4: ആരിലുമെൻ മനോഭാരങ്ങളെ അറിയുന്ന വല്ലഭനുണ്ടെനിക്ക് ആകുലത്തിലെന്റെ വ്യാകുലത്തിൽ ആശ്വാസമവനെനിക്കേകിടുന്നു Verse 5: ശോധനയാലുള്ളം തകർന്നീടിലും വേദനയാൽ കൺകൾ നിറഞ്ഞീടിലും ആനന്ദമാം പരമാനന്ദമാം അനന്ത സന്തോഷത്തിൻ ജീവിതമാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?