LyricFront

Nalla porattam poraadi ottam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം
Verse 2
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
Verse 3
ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ
Verse 4
പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം
Verse 5
ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും
Verse 6
ഏതു നേരത്തും പിശാചിടർച്ച ചെയ്തിടും ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ
Verse 7
കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം
Verse 8
ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്
Verse 9
അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം
Verse 10
ഓട്ടം തീരും നാൾ സമീപമായി കാഹളം കേട്ടിടാൻ സമയമായി വേഗം ഓടിടാം
Verse 11
ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?