LyricFront

Nallavane nalvazhi katti

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തു ഘോര വൈരിയെൻ പിന്നിൽ ചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2)
Verse 2
മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേ ആഴിയതിൽ വീഥിയൊരുക്കി മറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽ ഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു Verse 3: ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേ എന്റെ പ്രാണനെ മരണത്തിൽ വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ Verse 4: സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂ നിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂ നിന്റെ കാലടിയിൽ പദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)
Verse 5
ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെ കാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേ നിന്നെപ്പോലെയായ്ത്തീരാൻ നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?