LyricFront

Nallidayanam Yeshureskhakan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നല്ലിടയനാം യേശുരക്ഷകൻ തൻ ജീവൻ നൽകി വീണ്ടെടുത്തെന്നെ മുട്ടുകൾ സർവ്വവും നാൾതോറുമേ തീർത്തു പാലനം ചെയ്തീടുന്നു താൻ
Verse 2
യേശു നല്ലിടയൻ എന്നെ നല്ല മേച്ചിൽ സ്ഥലെ കിടത്തുന്നു സദാ ശാന്ത വെള്ളങ്ങൾക്കരികിൽ എന്നെ സന്തതം കൊണ്ടുപോകുന്നു അവൻ
Verse 3
നീതി വഴികളിൽ നടത്തുന്നു സാദരം എന്നെ എൻ നല്ലിടയൻ മുൻനടക്കുന്നു താൻ അനുദിനം എന്നെ പേർ ചൊല്ലി വിളിച്ചീടുന്നു
Verse 4
തൻ ആടുകളെ അറിയുന്നവൻ നന്നായറിയും തൻ ശബ്ദം അവ സർവ്വശക്തിയുള്ള തൻ കൈകളിൽ ക്ഷേമമായിരിക്കും അവ എന്നും
Verse 5
കെട്ടുന്നു മുറിവു രോഗികളെ മുറ്റും സുഖപ്പെടുത്തീടുന്നു താൻ മാർവ്വിൽ കുഞ്ഞാടുകളെ ചുമന്നു സർവ്വനേരവും പാലിച്ചീടുന്നു
Verse 6
ഈ നല്ലിടയാ സംരക്ഷണയിൽ ഞാൻ എന്റെ ലോക വാസം കഴിച്ചു മൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടും നിത്യകാലവും തന്റെ മടിയിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?