LyricFront

Namme jayothsavmai vazhi nadathunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമ്മെ ജയോത്സവമായ് വഴിനടത്തുന്ന നല്ലൊരു പാലകൻ യേശുവല്ലയോ നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്ന നല്ലൊരു ദൈവം ഈ യേശുവല്ലയോ
Verse 2
ഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാം അല്ലലെല്ലാം മറന്നാർത്തുപാടാം എല്ലാ നാവും ചേർന്ന് ആഘോഷിക്കാം വല്ലഭനെ എന്നും ആരാധിക്കാം
Verse 3
കണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾ ചിന്നഭിന്നമായിപ്പോയി കഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾ കഷ്ടത്തിലായിപ്പോയി; കർത്താവിന്റെ ക്യപകൂടെയുള്ളപ്പോൾ കൺമണിപോൽ അവൻ കാത്തുകൊള്ളും(2)
Verse 4
പൊട്ടക്കിണറിന്റെ എകാന്തതയിലും പൊട്ടിത്തകർന്നിടല്ലേ പൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലും നിരാശനായിടല്ലേ; പിന്നത്തേതിൽ ദൈവം മാനിച്ചിടും... ഫറവോനും നിന്നെ മാനിച്ചിടും(2)
Verse 5
അലറും സിംഹം പോൽ ആരെയും വിഴുങ്ങുവാൻ ശത്രു ഒരുങ്ങിടുമ്പോൾ അനുഗ്രഹങ്ങൾക്ക് അറുതിവരുത്തുവാൻ ഊടാടി നടന്നിടുമ്പോൾ അത്ഭുതമേശുവിൽ ആശ്രയിച്ചാൽ അതിലെല്ലാം ജയമായ് നടത്തും(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?