LyricFront

Namme nadathunna daivam ennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമ്മെ നടത്തുന്ന ദൈവമെന്നും കൂടെയുണ്ട് നമ്മെ താങ്ങിടുന്നവൻ എന്നും കൂടെയുണ്ട് യിസ്രായേലിന്റെ പരിപാലകൻ യഹോവ നമ്മെ ക്ഷേമമായ് കാത്തിടുന്നു
Verse 2
മരുഭൂപ്രയാണം അതികഠിനം അത് ഒഴിയുവാൻ വഴിയില്ലല്ലോ അവയിൽ കൂടെ നാഥാ ഇടറീടാതെ സുഗമമായ് നടത്തിടണേ ക്രൂശിന്റെ നിഴലിൽ നാം ആയിടുക-വേഗം ക്രൂശെടുത്തനുഗമിക്കാം
Verse 3
പരിശ്രമമെല്ലാം ഫലം തരില്ല അതിൽ പരിഭവം ഏതുമില്ല പരിക്ഷീണരാകാതെ അണിഞ്ഞു നിൽക്കാം വിശ്വാസത്തിൻ രക്ഷാകവചം മണവാട്ടിസഭയായി ചേർന്നു നിൽക്കാം വിളക്കെടുത്തൊരുങ്ങി നിൽക്കാം
Verse 4
കരുതുന്നവർ നമ്മെ കൈവെടിയും അതു ലോകത്തിൻ ക്രമമല്ലയോ തൻ മക്കളെ ദൈവം കൈവിടില്ല ലോകൈകനാഥനവൻ സ്നേഹം പകർന്നു നാം മനുജരാകാം-ദൈവ- സ്നേഹം വെളിപ്പെടുത്താൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?