LyricFront

Namukethiray shathru ezuthidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ തകർത്തിടും യേശുവിൻ കരങ്ങൾ(2) ഒരുദോഷവും ഫലിക്കാതെ സകലതും നമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2)
Verse 2
പർവ്വതസമമാം വിഷമങ്ങൾ ലഘുവായ് തീർത്തവനേശുവല്ലോ(2) വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻ മണൽത്തരിയാക്കിയില്ലേ(2) Verse 3: ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ് പുതുവഴി ഒരുക്കീടുവാൻ(2) ഘോരമാം കാർമേഘം ഉയർന്നാലും എതിരായ് വൻമാരി പെയ്തിടില്ല(2) Verse 4: കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടം തിരുചിറകിൻ അടിയിൽ(2) ഒരുബാധയും ഭവിക്കാതെ സാധുവാം എന്നേയും പുലർത്തുന്ന യേശു മതി(2) Verse 5: ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ട യേശുകരുതിടും വൻ വഴികൾ(2) എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടും കൊതിതീരെ നല്ലൊരു മേശയവൻ(2) Verse 6: ഉയരവും ഉറപ്പ‍ുള്ള മതിലുകൾ തകർത്തവൻ ഒരുക്കിടും വഴി എനിക്കായ് (2) ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹം ആഴിപോൽ ഒരുക്കിടുമേ (2) Verse 7: പാറയെ തകർത്തവൻ ഒരുക്കിടും എനിക്കായ് ജീവന്റെ ജലനദിയെ(2) ദാഹവും ശമിച്ചെന്റെ ക്ഷീണവും മറന്നു ഞാൻ ജയഗീതം പാടിടുമേ (2) നമുക്കെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?