നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ
പൊന്നു നാഥാ നിന്റെ വൻ കൃപയ്ക്കായ്
വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്
വല്ലഭാ നീ ചെയ്ത വൻ ക്രിയകൾ
Verse 2
നാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റി
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തി
കാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻ
വായിൽ പുതിയോരു പാട്ടു തന്നു
Verse 3:
ലോകത്തിൻ താങ്ങുകൾ മാറിടും നേരം
നിൻ സ്നേഹം നീയെന്റെ ഉള്ളിൽ പകർന്നു
സ്നേഹത്തിൻ കൊടിയെന്റെ മീതെ പിടിച്ചെന്നെ
ഈ മരുവിൽ നാഥൻ നടത്തിടുന്നു
Verse 4:
ഭാരങ്ങളേറുമീ ജീവിതയാത്രയിൽ
ദുർഘടമേടുകൾ കടന്നിടുവാൻ
നിൻ കൃപ ചൊരിഞ്ഞു നിൻ ശക്തി പകർന്നു നീ
ജയമായ് നടത്തുക അന്ത്യം വരെ
Verse 1
nandi chollaan vakkukalillaayennil
ponnu nathhaa ninte van krupaykkaay
varnnichaal theerkkaan aavillenikke
vallabhaa nee cheytha van kriyakal