LyricFront

Nandiyaal ennullam thingukayaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദിയാലെന്നുള്ളം തിങ്ങുകയാൽ സ്തോത്രത്തിൻ പല്ലവി പാടിടും ഞാൻ എണ്ണമില്ലാ തവ നന്മകൾക്കായി എണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)
Verse 2
ഹല്ലേലുയ്യാ പാടിടും ഞാൻ യേശുവിന്റെ സന്നിധിയിൽ ജീവകാലം ആരാധിക്കും ഉന്നതനെ ആത്മാവിലും സത്യത്തിലും നിത്യകാലം
Verse 3
ആവശ്യ ഭാരങ്ങളേറിടുമ്പോൾ ആർത്തനായുള്ളം കലങ്ങിടുമ്പോൾ ആവൽ തീർത്താനന്ദമേകിയോൻ താൻ ആശ്വാസ ദായകൻ യേശു പരൻ (2)
Verse 4
കർത്താവറിയാതെ ഇല്ല ഒന്നും ജീവിതയാത്രയിൽ ചൊല്ലുവാനായി നീറിടും ശോധന വേളകളിൽ നീക്കുപോക്കേകി പുലർത്തിടും താൻ (2)
Verse 5
മരണപാശങ്ങളുർന്നനേരം ശരണം തന്നരികിൽ തൻ ചിറകിൻ മീതെ മൃത്യു വെന്നുയിർത്ത യേശുനാഥൻ മാറതെയെന്നുമെൻ ചാരെയുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?