നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേ
നിന്റെ ഉള്ളറിയുവാൻ എന്റെ ഉള്ളം തുറക്ക(2)
Verse 2
കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ
കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ
അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ
ബന്ധുരമാം ദീപമായി തീർന്നിടും നീ
Verse 3
മിത്രമായ് നടിച്ചവരും പരിഹസിച്ചാലും
ശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു
ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ
നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു
Verse 4
മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾ
ഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു
നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി
ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ
Verse 1
Nanmakai Ellam cheyum nalla daivame
Ninte ullariyuvan ente ullam thuraka