LyricFront

Nanmayallathonnum cheythidathavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ തിന്മയാകെ മായിക്കുന്നവൻ പാപമെല്ലാം മറക്കുന്നവൻ പുതുജീവൻ എന്നിൽ പകരുന്നവൻ
Verse 2
യേശു യേശു... അവനാരിലും വലിയവൻ യേശു യേശു... അവനാരിലും മതിയായവൻ
Verse 3
ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു തിരുസ്വരം അനുസരിച്ചാൽ നമുക്കൊരുക്കിടുമവനഖിലം കൃപ നൽകിടുമെ ബലമണിയിക്കുമേ(2) മാറാ മധുരമായ് മാറ്റിടുമേ
Verse 4
ഇരുൾ നമ്മെ മൂടിടുമ്പോൾ ലോക വെളിച്ചമായവനണയും രോഗികളായിടുമ്പോൾ സൗഖ്യ ദായകനവൻ കരുതും അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2) നമ്മെ നിറച്ചിടും അനുദിനവും
Verse 5
കണ്ണുനീർ താഴ്വരകൾ ജീവ ജലനദിയാക്കുമവൻ ലോകത്തിൻ ചങ്ങലകൾ മണിവീണയായ് തീർക്കുമവൻ സീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ(2) സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?