Verse 1നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
ദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോ
Verse 2ഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാം
സ്വർഗ്ഗ്Iയ വാസമെന്നു
അയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി നരക...
Verse 3സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾ
വയറ്റിൽ പിഴപ്പെന്നു ഞാൻ കരുതി
പുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേ
ഇതിനൊരു മോചനമില്ലേ നരക...
Verse 4തീജ്വാലയാലെന്റെ നാവു വരളുന്നേ
ഒരിറ്റുവെള്ളം തരണേ
അബ്രഹാം പിതാവേ ലാസറിൻ വിരൽ
മുക്കി നാവിനെ നനക്കെണമേ നരക...
Verse 5സ്വർഗ്ഗ്Iയ നാഥന്റെ വചനം നീ കേൾക്കുമ്പോൾ
നിൻ മനം അവനായി തുറന്നീടുക
യേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ
നിത്യമാം ശാന്തി നൽകീടുമവൻ...