Verse 1പല്ലവി
നതജനപാലകാ മനുവേലാ ദിനവും
നുതിതവ മമനായക
Verse 2അനുപല്ലവി
ഗതി തവപാദമേ അഗതിയിൻ ധനമേ
നുതി തേപരനേ സതതം - നത..
Verse 3ചരണങ്ങൾ
1. പതിതരാം ഞങ്ങളെ പരിരക്ഷ ചെയ്യുവാൻ
പാരിതിൽ വന്നു പിറന്നോ
വിണ്ണിലെ മഹത്വം തള്ളി നീ മന്നിതിൽ
പിറന്നോ! പിറന്നോ! പിറന്നോ! നത..
Verse 4ഉന്നതമന്നനേ മന്നിതിൽ നിനക്കു
പുൽതൊട്ടിയോ തൊട്ടിലായ്
എന്നെയും ചേർക്കുവാൻ ഏഴയിൻവേഷം നീ
എടുത്തോ! എടുത്തോ! എടുത്തോ! നത..
Verse 5ദൂതസംസേവിത താതനിൻ ഹിതത്തെ
പൂർണ്ണമായ് ചെയ്തിടുവാൻ
ദാഹവും വിശപ്പും നിന്ദയും ദുഷിയും
സഹിച്ചോ! സഹിച്ചോ! സഹിച്ചോ! നത..
Verse 6മഹത്വവും മാനവും പുകഴ്‌ചയും ഘനവും
മഹനീയരാജാ നിനക്കേ
ജീവനും വഴിയും സത്യവും നിത്യൻ നീ
മഹത്വം മഹത്വം നിനക്കേ നത..
Verse 7എൻ പ്രിയ രക്ഷകൻ നീതിയിൽ സൂര്യനായി എന്ന രീതി...