LyricFront

Nathhan varavinnay unarnneduvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാഥൻ വരവിന്നായുണർന്നീടുവിൻ; അന്ത്യനാളിൽ വാനിൽ വരും യേശു നാഥൻ വരവിന്നായുണർന്നീടുവിൻ
Verse 2
ലക്ഷങ്ങളിലുമത്തമനാമെന്റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തന്റെ പ്രിയയെ കാണാനായി മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ
Verse 3
മുമ്പു തന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു
Verse 4
എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ
Verse 5
കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു ദുഷ്ടൻമാരേ പാപം എല്ലാം തള്ളി ഓടി വരുവീൻ ശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ
Verse 6
ശത്രുത പൂണ്ടെത്ര പേരിന്നിക്ഷിതിയിൽ വാഴുന്നു ശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നു വ്യർഥഭക്തരായവരും കൂടിക്കൂടി വരുന്നു കർത്തനേശു വരുന്നതാ സർവ്വരേയും വിധിപ്പാൻ
Verse 7
പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കും നാം കർത്താ തന്നെ ആർത്തുകൊണ്ടു ദൂതർ മഹാ ശബ്ദത്തോടും കാത്തിരിക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു
Verse 8
ഞാനുമെന്റെ പ്രിയനും കൂടാനന്ദമായി വസിപ്പാൻ താനെനിക്കു സ്വർഗ്ഗദേശം ദാനമായി തന്നല്ലൊ ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?