LyricFront

Navayerushalem parppidam thannile

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾ ആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നു
Verse 2
ആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേ ഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ
Verse 3
കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോ രാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ
Verse 4
തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർ ശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ
Verse 5
മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായി തേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു
Verse 6
പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേ മുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം
Verse 7
നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേ മർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ
Verse 8
എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽ കോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?