LyricFront

Nee karunarasamekina

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീ കരുണാരസമേകിനാ യതിനായിതാ വന്ദനം!
Verse 2
ലോകമെല്ലാം പുകൾ പെരുകും ഏകനാഥനാം വിഭോ! ശരണം സദാ വന്ദനം
Verse 3
ശോകമെഴും ലോകമിതിൻ മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനം
Verse 4
നിൻസുതങ്കലെന്നെയഹോ! ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനം
Verse 5
അന്തമില്ലാതുള്ള പിഴ ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനം
Verse 6
പാവനമാം രക്തമതിൽ പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനം
Verse 7
നിർമ്മലമായ് പ്രതിദിനവും നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനം
Verse 8
നിൻവചനം മൂലമഹോ എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനം
Verse 9
നിന്ദിതനാമെന്നരികിൽ നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?