LyricFront

Neethi puramakum swarga seeyon

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീതി പുരമാകും സ്വർഗ്ഗസീയോൻ സർവ്വഭൂവിന്നും ആനന്ദമേ ഉയരം കൊണ്ടെത്ര മനോഹരമേ അത്യുന്നതന്റെ നിവാസമേ
Verse 2
ജയത്തിൻ ഘോഷം മുഴങ്ങിടുന്നു വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ നിത്യം സീയോൻ ഗിരിയതിൽ ആമോദമായ്
Verse 3
പരിപൂർണയാം സ്വർഗ്ഗ സീയോൻ തേജസ്സാൽ നിത്യം ശോഭിതമേ രാത്രിയില്ലാത്തതാം ദേശമതിൽ നീതിസൂര്യൻ വെളിച്ചമല്ലോ ജയ...
Verse 4
ദൈവനഗരത്തിൻ മൂലക്കല്ലാം ക്രിസ്തുവോടൊത്തു കാണുന്നിതാ അപ്പൊസ്തലന്മാർ പ്രവാചകന്മാർ ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ് ജയ...
Verse 5
ആദ്യഫലത്തിന്റെ പ്രഥമഫലം നൂറ്റിനാല്പത്തി നാലായിരം താതൻ സുതൻ നാമം ധരിച്ചവരായ് എന്നും സീയോനിൽ സേവചെയ്യും ജയ...
Verse 6
സീയോനിൻ പണിപൂർണ്ണമാകും പ്രിയൻ തൻ തേജസ്സിൽ വന്നീടും ജയാളികളെ തൻ കൂടെ ചേർക്കും അവർ കാന്തനോടെന്നും വാഴും ജയ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?