LyricFront

Neeyaareyaanu vishvasippa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ അവന്റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോ അവൻ മതി തന്റെ വൻകൃപ മതി അന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;
Verse 2
നാനാവിധ പരീക്ഷണങ്ങൾ നിന്റെ പാതയിൽ ഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2) നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്റെ തോണി താണുപോകുമ്പോൾ
Verse 3
നീ വിളിക്കുമ്പോൾ നിന്റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾ എത്തുമേ പ്രിയൻ സഹായിയായ് നീട്ടുമേ തൻ കരം നിനക്കത്താണിയായ്; ആശ്രയം നീ യേശുവിൽ കണ്ടീടുക
Verse 4
നീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽ ഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾ പട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ
Verse 5
ഈ ലോകമക്കൾ നിന്റെ പേർ വിടക്കെന്നെണ്ണുമ്പോൾ ഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2) ആത്മീകരെന്നുള്ളോർ ആത്മാവിൽ വാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾ
Verse 6
പ്രിയന്റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുക പ്രിയം വച്ചുള്ള നാടുനോക്കി ഓട്ടം തീർക്കുക(2) ഭയം വേണ്ടാ മുൻവച്ചകാൽ പിൻ വച്ചിടാതെ മുൻ ഗമിക്ക
Verse 7
മയങ്ങേണ്ടാ നിൻ ദീപമെണ്ണയാൽ നിറച്ചൊരുങ്ങിനില്ക്കുക എത്തുമേ പ്രിയൻ സഹായിയായ് നീട്ടുമേ തൻ കരം നിന്നെ അണയ്ക്കുവാൻ ആ സമ്മോഹന ദിനം സമീപമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?