LyricFront

Neeyallo enikku sahayi neeyen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയല്ലോ എനിക്കു സഹായി നീയെൻ പക്ഷംമതി നിന്റെ കൃപ മതി നീയല്ലോ എനിക്കു സഹായി
Verse 2
അൻപിനാലെന്നെ വീണ്ടുകൊള്ളുവാൻ തുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയും ഇമ്പ കനാൻ ചേർക്കുവാനായ് സ്വന്തരക്തം ചിന്തി നീ...ആ...ആ...
Verse 3
നിന്നെ കണ്ട നാളതു മുതൽ ഇന്നീ ദിനം വരെയും-എനിക്കു നന്മയെന്യേ തിന്മയൊന്നും ചെയ്തതില്ല ചിന്തിക്കിൽ...ആ...ആ...
Verse 4
ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻ തില്ല്യമില്ലാ സഖിയെ-മനസ്സിൽ എല്ലാനാളും ധ്യാനിക്കുകിൽ അല്ലൽ മാറിപ്പോകുമേ...ആ...ആ...
Verse 5
എന്റെ ദു:ഖം എല്ലാം തീർക്കും എൻ കണ്ണീർ തുടയ്ക്കും-ഇനിമേൽ ഇന്നുമെന്നും കൂടെയിരിക്കും എന്ന വാക്കുതന്നല്ലോ...ആ...ആ...
Verse 6
ഘോരമാം പരുക്കിനാൽ ഞാൻ പാരം ദുഃഖിച്ചീടിലും-എന്നെയും ചാരെ ചേർത്തു രോഗക്കിടക്ക മാറ്റി-വിരിച്ചിടുമേ...ആ...ആ...
Verse 7
സ്നേഹിതരെന്നെ പരിഹസിച്ചു സാഹസം ചെയ്കിലും-സർവ്വവും മൗനമായ് സഹിപ്പതിനു മനസ്സു തന്നിടുന്നോനെ...ആ...ആ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?