LyricFront

Neeyen chaare undengkil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയെൻ ചാരെ ഉണ്ടെങ്കിൽ നിൻ സാന്നിധ്യം കൂടെയുണ്ടെങ്കിൽ ഭയമില്ല യേശുനാഥാ ഭീതിയോ തെല്ലുമില്ല ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല
Verse 2
നീയെൻ നങ്കൂരം സങ്കേതം ഈ ക്ഷണത്തിൽ ഈ എഴയിൻ അഭയം നിൻ ചിറകടിയിൽ അനുദിനം അണഞ്ഞിടുവാൻ നിൻ തണൽ മതിയാം
Verse 3
നിൻ മിഴികൾ എൻമേൽ പതിഞ്ഞാൽ നാഥൻ വഴി കാട്ടിത്തന്നാൽ ദയ എന്നെ ചുറ്റിക്കൊള്ളും ആലോചനയാൽ നിറയും അലയുകയില്ലിനിയും ഒരനാഥനായ്
Verse 4
നീയെൻ മറവിടം ആശ്രയം ഈ ധരയിൽ പീഡിതർക്കഭയവും പാലകനും പെരുവെള്ളം കവിഞ്ഞിടുമ്പോൾ നീ തടഞ്ഞു കൊള്ളും
Verse 5
നിൻ കൈകൾ എന്നെ അണച്ചാൽ നിൻ വലംകൈ എനിക്കായ് ഉയർന്നാൽ വർണ്ണിക്കും ജീവനോടെ പാടിടും മോദത്തോടെ പകക്കുന്നവർ മദ്ധ്യത്തിൽ ഞാൻ പതറുകില്ല
Verse 6
എന്റെ ഞെരുക്കങ്ങൾ വിശാലമാക്കിയവൻ എൻ പക്ഷവും സഹായ ശൈലവും താൻ വീഴാതെ താങ്ങുമവൻ ശുഭത നൽകുമവൻ
Verse 7
നിൻ ഭക്തനായ്‌ ഭുവതിൽ മരിച്ചാൽ എൻ ദേഹം മണ്ണിൽ മറഞ്ഞാൽ ഉയിർത്തിടും മാനത്തോടെ പറന്നിടും തേജസ്സോടെ കണ്ടിടും എൻപ്രീയനെ ദേഹ സഹിതനായ്‌
Verse 8
നീയെൻ കർത്താവും ദൈവവും യേശുനാഥാ സകലതും കാൽകീഴെ ആക്കുന്നവൻ മരണവും കീഴ്‌പ്പെടുന്നു നിൻ പ്രഭ അതിങ്കൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?