നീയെന്റെ സങ്കേതം നീയെന്റെ ഗോപുരം
യാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾ
എന്നെ നീ നടത്തീടും ഞാനുഴലുമ്പോൾ
അത്യുന്നതങ്ങളിൽ വസിക്കുന്നോനെ
Verse 2
ചിറകിൻ മറവിൽ ഞാൻ വരുന്നു
എന്റെ നേർച്ചകൾ ഏറ്റുവാനായ്
നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചം
ദൈവത്തിൻ നീതി നിലനിന്നീടും
Verse 3:
ഭൂമണ്ഡലങ്ങൾ മാറിപ്പോകും
നീയവയെ ചമച്ചതല്ലോ
നീയെന്റെ സ്വന്തമായ് തന്നവകാശം
ജീവനെ തന്നെന്നെ വീണ്ടതിനാൽ
Verse 4:
നാളുകൾ കഴിയും മണ്ണിൽ പുകപോൽ
ദേഹം മണ്ണായ് മാറിപ്പോകും
ഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻ
ആയുസ്സു നിഴലായ് മാറിപ്പോകും