LyricFront

Nidrayil njaan aayaneram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിദ്രയിൽ ഞാനായനേരം ഭദ്രമായെന്നെ പാലിച്ച സച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തം
Verse 2
ചാവിൻ നിദ്രയിൽ നിന്നു ഞാൻ ജീവിച്ചു കൺതുറക്കുമ്പോൾ ദൈവമേ നിൻ നിത്യപ്രകാശത്തെ കാണ്മാൻ തുണയ്ക്ക
Verse 3
എന്നുടെ പാപമഖിലം സൂര്യനാൽ മഞ്ഞെന്നപോലെ നന്നേ നശിപ്പിക്കയെൻ കർത്താവേ, കാരുണ്യരാശേ!
Verse 4
എൻ നിനവമിച്ഛകളും നിൻ പുണ്യഹിതാനുരൂപം പൂർണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച്
Verse 5
ഇന്നത്തെ എൻ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം ഭംഗിയോടു നിൻഹിതത്തിൽ തന്നെ ഭരിക്കേണമേ
Verse 6
പ്രാതഃപ്രസന്നാത്മാവിനെ ജ്യോതിർമ്മയാ! തന്നു സത്യ വേദത്തിന്നൊത്തോരു മാർഗ്ഗേ മോദാൽ നടത്തേണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?