LyricFront

Nilavilikka nilavilikka ezhunnettu nilavilikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ് നിലവിളിക്ക രാക്കാലങ്ങളിൽ യാമാരംഭത്തിൽ എഴുന്നേറ്റു നിലവിളിക്ക
Verse 2
പകർന്നിടുക മനമുരുകി വെള്ളം പോലെ കർത്തൻസന്നിധെ വഴിത്തലയ്ക്കൽ തളർന്നിരിക്കും പൈതങ്ങൾക്കായ് നിലവിളിക്ക(2) നില...
Verse 3
ഉണർന്നിടുക സോദരരേ കണ്ണുനീരിൻ മറുപടിയ്ക്കായ് ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം കണ്ണുനീരിൽ വെളിപ്പെടുമേ(2) നില...
Verse 4
കടന്നുവരാം കർത്തനരികിൽ കരഞ്ഞിടാം മനം തകർന്ന് തലമുറയെ അടിമയാക്കാൻ ശത്രുശക്തി ഉയർത്തിടുമ്പോൾ(2) നില...
Verse 5
കരഞ്ഞിടുമ്പോൾ കനിവുള്ളവൻ കരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽ കൺമണിപോൽ കാത്തുപാലിക്കും(2) നില...
Verse 6
ഗതസമനേ പൂവനത്തിൽ യേശുനാഥൻ നിലവിളിപോൽ ഉള്ളം തകർന്നു കണ്ണുനിറഞ്ഞു ഭാരത്തോടെ നിലവിളിക്ക(2) നില...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?