LyricFront

Nin krupa enthu manoharam yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ കൃപ എന്തു മനോഹരം യേശുവേ ഏഴയെൻ ജീവിതത്തിൽ-എന്നും വൻകൃപ നൽകണം-ശക്തിയിൽ കാക്കണം നിൻ വരവു വരെയും
Verse 2
നിൻ കൃപയെത്രയോ അത്ഭുതമേശുവേ എന്നുടെ ജീവിതത്തിൽ-എന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യം എവ്വിധം വർണ്ണിക്കേണ്ടു?
Verse 3
പാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെ തേടിവന്നു രക്ഷിച്ചു-നിന്റെ കാരുണ്യമോർത്തു ഞാൻ-നന്ദിയോടെന്നുമേ വാഴ്ത്തി സ്തുതിച്ചീടുന്നേ Verse 4: നീതി സമാധാനം സന്തോഷം നൽകിയ ആത്മ മണവാളനെ-ദിവ്യ ആത്മ നിറവിനാൽ ആശീർവദിച്ചെന്നെ ഭാഗ്യവാനാക്കിയല്ലോ Verse 5: നീ മതിയെന്നുമെൻ ജീവിതസർവ്വമായ് നിന്നിലെന്നാശയതും-സ്വർഗ്ഗേ വാസമൊരുക്കി നിൻ കൂടവേ ചേർക്കുവാൻ വേഗം വന്നിടണമേ Verse 6: കോടികോടി ദൂതർ സേനയുമായ് പ്രിയൻ മേഘത്തിൽ വന്നിടുമ്പോൾ-ഞാനും തേജസ്സണിഞ്ഞു നിൻ കൂടവേ ചേരുന്നാൾ എത്രയോ ആനന്ദമേ Verse 7: മൺമയമാകുമി ഭൗമശരീരം പോയ് വിൺശരീരം പ്രാപിയ് ക്കും-എന്റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ് വേഗം വന്നിടണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?