Verse 1നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)
Verse 2ദൈവാത്മാവേ... ദൈവാത്മാവേ...
ദൈവാത്മാവേ അങ്ങേ ആരാധിക്കും (2)
Verse 3താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)
Verse 4കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)
Verse 5ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)
Verse 6എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)