LyricFront

Ninamaninja nin padathinnarikil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ നിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻ നീക്കണമേ എന്റെ പാപക്കറകളെ നിൻ രുധിരത്താൽ എന്നും കഴുകേണമേ
Verse 2
എലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നു എലോഹി എലോഹി- എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറും
Verse 3
മറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയും മറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയും നല്ല ശമര്യനാകുമെൻ യേശു നാഥൻ എന്റെ പിഴവുകളൊന്നും ഓർത്തതില്ല;­ എലോഹി...
Verse 4
അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽ നടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽ അരുമനനാഥൻ എന്നെ കോരിയെടുത്തു വഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി;­ എലോഹി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?