LyricFront

Ninneedin yeshuvinnay kristhya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യസേനകളേ ഉയർത്തീടിൻ കൊടിയെ നഷ്ടം നേരിടല്ലെ ജയം ജയം തനിക്കും തൻ സേനകൾക്കും വൈരികൾ എല്ലാം തോൽക്കും താൻ കർത്താവായ് വാഴും
Verse 2
നിന്നീടിൻ യേശുവിന്നായ് എന്നീ പോർവിളി കേൾ നിങ്ങൾ നിദ്രകൊണ്ടാലോ അവന്നു ലജ്ജ താൻ നിൻ ഉള്ളിലും പുറത്തും കാണുന്ന തിന്മയെ നീ നേരിട്ടു പോരാടി ഇല്ലായ്മ ആക്കുകെ
Verse 3
നിന്നീടിൻ യേശുവിന്നായ് കാഹള നാദം കേൾ മുന്നോട്ടു ചേരിൻ പോരിൽ ഈ നേരം വീരരേ എണ്ണം ഇല്ലാ വൈരികൾ ഏറ്റം ശൗര്യം ഉള്ളോർ പേടിച്ചീടേണ്ടവരെ ധൈര്യമായ് ചെയ്ക പോർ
Verse 4
നിന്നീടിൻ യേശുവിന്നായ് തൻ ശക്തി ശരണം സ്വശക്തി ഫലിച്ചീടാ സ്വയാശ്രയം വൃഥാ സർവ്വായുധവർഗം നീ ആത്മാവിൽ ധരിക്ക ആപത്തിൻ നടുവിലും ആവതു ചെയ്ക നീ
Verse 5
നിന്നീടിൻ യേശുവിന്നായ് യുദ്ധം വേഗം തീരും ഇന്നു പോരിൻ സന്നാഹം നാളെ ജയഗീതം ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം തേജസ്സിൽ യേശുവോടു വാണീടും എന്നുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?