LyricFront

Ninnishttam poleyen daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നിഷ്ടം പോലെയെൻ ദൈവമേ എന്നെ നടത്തണമെന്നുമേ കഷ്ടത വന്നാലും നിൻവഴി വിട്ടുപോകാതെന്നെ കാത്തിടണേ
Verse 2
മന്നിടത്തിൽ സങ്കടങ്ങൾ എന്നുള്ളത്തിൽ തിങ്ങിവിങ്ങിടുമ്പോൾ വല്ലഭാ നീയല്ലാതാരുമേ ഇല്ലെനിക്കാശ്വാസമായ്
Verse 3
ശത്രു തന്റെ കൂരമ്പുകൾ എത്രയും ശക്തിയായെയ്തിടിലും കർത്താവേ നിൻ പൊന്നുകൈകളിൽ ചേർത്തെന്നെ കാക്കുമല്ലോ
Verse 4
മിത്രരെന്നെ കൈവിട്ടാലും എത്ര പഴിച്ചു ദുഷിക്കുകിലും ക്രിസ്തേശുവേ നീയെനിക്കുള്ളതാൽ ഇല്ലൊരു ചഞ്ചലവും
Verse 5
എൻ പ്രിയാ നീ എന്നു വരും എൻ കണ്ണുനീരെല്ലാമെന്നു തീരും നിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ- തെൻ കണ്ണീർ തോരുകില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?