നിന്റെ മഹത്വമാണേക ലക്ഷ്യം
എന്റെ ജീവിതത്തിൽ യേശുവേ
നിന്റെ മഹിമക്കായ് എന്റെ ജീവൻ
എന്നും അർപ്പണം ചെയ്യുമേ;
നീ വളരാൻ ഏഴ കുറയാൻ
ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)
Verse 2
സ്വയം ഉയർത്താൻ പേരു വളർത്താൻ
ജഢം ഏറെ ശ്രമിക്കുമ്പോൾ
മണ്ണിൻ മാനം നേടുവാനായ്
മനമാകെ വെമ്പുമ്പോൾ
കുരിശോളം താണ ദേവാ
നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2)
Verse 3
ഒന്നു മാത്രമാണെന്റെ ആശ
നിന്നെപ്പോലെ ഞാൻ ആകണം
മന്നിലെനിക്കു-ള്ളായുസ്സെല്ലാം
തിരുഹിതത്തിൽ പുലരണം
നിന്റെ ഭാവം നിന്റെ രൂപം
എന്നിലെന്നെന്നും നിറയണം(2)