LyricFront

Nirantharam njan vazhtheedume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിരന്തരം ഞാൻ വാഴ്ത്തീടുമേ നിത്യനാം എൻ യഹോവയെ അനുദിനം തൻ നന്മകൾക്കായ്‌ ആയിരം സ്തോത്രങ്ങളർപ്പിച്ചീടാം
Verse 2
നാം സ്തോത്രം ചെയ്തിടാം ഗീതം പാടിടാം യഹോവ നല്ലവനല്ലോ ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം അല്ലലെല്ലാം തീർക്കും കർത്തന്
Verse 3
ഈ ലോകജീവിതകാലമെല്ലാം കൺമണിപോലെ കാത്തല്ലോ കാരുണ്യമാം തൻ തിരുക്കരത്താൽ മാറോടണച്ചെന്നെ പാലിച്ചല്ലോ
Verse 4
എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ ഇമ്പസ്വരം കേട്ടല്ലോ സ്നേഹ പ്രതീകമാം യേശുനാഥാ സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ
Verse 5
ഞാനോ ലോകാവസാനത്തോളം കൂടെയുണ്ടെന്നുരച്ചോനെ ഭാരങ്ങൾ തീർത്തെന്നെ‍ ചേർത്തീടുവാൻ കർത്താവേ വേഗം നീ വന്നീടണേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?