LyricFront

Nirmalamaayoru hridayam nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും എടുത്തുമാറ്റരുതേ പരിശുദ്ധാത്മാവിനെ നിൻ രക്ഷയിൻ സന്തോഷം നീ തിരികെ തരണേ
Verse 2
എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായി അറിയുന്നു എൻ പാപം എപ്പോഴും എൻ മുമ്പിലിരിക്കുന്നു മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം നാന്നായി കഴുകേണമേ എൻ അകൃത്യമൊക്കെയും നിൻ ഹൃദയ സന്തോഷമെന്നിൽ നീ കേൾക്കുമാറാക്കി
Verse 3
നിന്നോടു തന്നെ ഞാൻ പാപം ചെയ്തുപോയ് നിന്നിഷ്ടമൊക്കെയും ഞാൻ പാടേ മറന്നുപോയ് കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം വെണ്മയാക്കേണമേ എന്നെ ഹിമത്തിനേക്കാളും നിൻ നീതിയെ ഘോഷിപ്പാൻ എൻ അധരം തുറക്കേണേ
Verse 4
എൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണേ എൻ അകൃത്യമൊക്കെയും നീ മായിച്ചീടണമേ നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ മെനെഞ്ഞെടുക്കേണമേ ഈ തകരും മനസ്സിനെ നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായീടട്ടെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?