LyricFront

Nirmmala hridayanmarkken daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിർമ്മല ഹൃദയന്മാർക്കെൻ ദൈവം എത്ര നല്ലവനതിനില്ലൊരു വാദം - എന്നാൽ ദുർമ്മതികൾ സുഖികളായ് തീരുവതിലിടറിയെ- ന്നുള്ളം തിര തുല്യം
Verse 2
വേദനകൾ ലേശമവർക്കില്ല ദേഹ മാകവേ തടിച്ചുരുണ്ടു വല്ലാത്തതാൽ മാലയായി ഡംഭം ധരിച്ചതിതരാം ഞെളിയുന്നി തമ്പോ ബഹു വൻപർ
Verse 3
പുഷ്ടിയാലുന്തിന കൺകളില്ലേ? അവർ ക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ? ഞാനോ കുറ്റമില്ലായ്മയിലെന്റെ കൈകളെ കഴുകിയതു വ്യർത്ഥം തീരെ വ്യർത്ഥം
Verse 4
ഇങ്ങനെ ചിന്തിച്ച മൗഢ്യ ചിന്ത പുറ- ത്തൊന്നുരപ്പാൻ തുനിഞ്ഞെങ്കിലെന്തായിടും? തുംഗതരമായ ദ്രോഹം പിൻതലമുറയ്ക്കുണ്ടാക്കി തീർക്കും ദോഷം ചേർക്കും
Verse 5
കൗതുകത്തോടിവരുടെ ഭാവി ചിന്തി- ച്ചീയിവനീശാന്തികത്തിൽ മേവി അപ്പോൾ യാഹി വരെ വഴുതലിൽ നിർത്തിയിരിപ്പതായ് ബോധ- മാർന്നു മോഹം തീർന്നു
Verse 6
നിന്നടുക്കലിരിപ്പു ഞാനീശാ ഭവാ- നെൻ വലംകൈ പിടിക്കുന്നു കൂശാതിവൻ നിൻ വിശിഷ്ടാലോചനയാൽ നന്മയിൽ നടന്നു വാനിൽ ചേരും ക്ലേശം തീരും
Verse 7
സ്വർപുരിയിൽ നിന്നെയൊഴിഞ്ഞാരുള്ളെനി- ക്കാഗ്രഹിപ്പാൻ പാരിലും വേറാരുള്ള-താൽ സുസ്ഥിരമാം പാറയുമെൻ സ്വത്തുമഖിലേശ്വരാ! നീ മാത്രം തവ സ്തോത്രം
Verse 8
നിന്നോടകന്നിടുന്നവർ പോക്കാണവർ സംഹരിക്കപ്പെടും തിരുവാക്കാലെന്നാൽ നിന്നോടടുത്തിരുക്കും ഞാൻ നിൻ നുതികൾ മുഴക്കുംനീ വന്ദ്യൻ സർവ വന്ദ്യൻ!
Verse 9
എത്ര നല്ലമിത്രമെനിക്കേശു : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?