LyricFront

Nithya nithya nithyakaalamaay‌

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി നിത്യ നിത്യ നിത്യകാലമായ്‌ ക്രിസ്തുവിൻ കാന്തയായ്‌ ഞാൻ തേജസ്സിൽ തൻകൂടെ വാഴുമേ
Verse 2
ചരണങ്ങൾ 1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും ഓടിടുന്നെൻ ലാക്കിലേക്ക്‌ ഭാഗ്യമാം വിരുതിന്നായ്‌ നിത്യ..
Verse 3
ലോകത്തിലന്യനായ്‌ - പരദേശിയായി ഞാൻ ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ നിത്യ..
Verse 4
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ്‌ പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ്‌ നിത്യ..
Verse 5
ആകാശശക്തികൾ ഇളകിമറികയാൽ നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ്‌ നിത്യ..
Verse 6
വിശ്വാസവീരന്മാർക്കീലോകം യോഗ്യമോ വിശുദ്ധന്മാർക്കങ്ങൊരിക്കലായ്‌ ലഭിച്ചതാം വിശ്വാസത്തിൽ പോരാടി ജയമെടുത്തു വിശ്വസ്തരായ നിൽക്ക നാം നിത്യ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?