നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)
അമ്മയേകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തേക്കാൾ
അങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)
അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻ
സത്യസാക്ഷിയായി ജീവിക്കും ഞാൻ
Verse 2
നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)
ഏകരക്ഷകൻ യേശുവിനാൽ
ലോകരക്ഷകൻ യേശുവിനാൽ
നിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)
എന്നെ നൽകുന്നു പൂർണ്ണമായി
മോദമോടിതാ പൂർണ്ണമായി
Verse 3
നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)
മേഘത്തേരതിൽ വന്നീടുമേ
യേശുരാജനായ് വന്നീടുമേ
ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)
സ്വർഗ്ഗനാടതിൽ യേശുവിനെ
സത്യദൈവമാം യേശുവിനെ
nithya rakshayal enne rakshichu
eeka rakshaken yeshuvinal
loka rakshaken yeshuvinal
nin hitham cheyvan angke’ppolakan
enne nalkunnu purnnamay
modamoditha purnnamay;-