LyricFront

Nithya vannanam ninakku sathyadeivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിത്യവന്ദനം നിനക്ക് സത്യദൈവമെ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനെ
Verse 2
മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവെ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കെ
Verse 3
എത്രയോ മനോഹരം നിൻ കൃത്യങ്ങളെല്ലാം ചിത്രമതി-ചിത്രമവ-എത്രയോ ശ്രേഷ്ഠം
Verse 4
ഖെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനെ ഉർവ്വിയെങ്ങും വ്യാപിച്ചീടും നിനക്കെന്നും സ്തോത്രം
Verse 5
മാനവകുലത്തിൻ പാപം മോചനം ചെയ് വാൻ ഹീനമായ് കുരിശിൽ ശാപമേറ്റ പരനെ
Verse 6
നിന്നിൽ വിശ്വസിക്കുന്നവർ-ക്കെന്നേക്കും മോക്ഷം തന്നരുളാൻ-ഉന്നതത്തിൽ ചേർന്ന പരനേ
Verse 7
സർവ്വ ബഹുമാനം സർവ്വ മഹത്വം സ്തുതിയും സർവ്വേശ്വരനായ യഹോവയ്ക്കു എന്നും-ആമേൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?