LyricFront

Nithyaananda daivame-thava bhakthanmaarkkul

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി നിത്യാനന്ദ ദൈവമേ-തവ ഭക്തന്മാർക്കുൾ പ്രേമമേ
Verse 2
അനുപല്ലവി നിത്യാത്മാവായവനാൽ- നിഷ്കാമ്യ പൂർണ്ണനായി സത്യപിതാവിനു നിത്യബലികഴി- ച്ചിദ്ധരയെ പൂത്തനാക്കുവാൻ വന്നൊരു നിത്യാ...
Verse 3
ചരണങ്ങൾ 1.കുഞ്ഞാടിന്റെ രക്തമാണെന്നെ വീണ്ടെടുത്തതു തന്റെ ജീവൻ തന്നെയാണെന്നെ നടത്തുന്നതും തന്നെയും തന്റെ കഷ്ട-പ്പാടുകൾ തൻ മരണം തൻ പുനരുദ്ധാനശക്തിയേയും ഞാൻ- നന്നായനുഭവിച്ചിന്നും വണങ്ങുന്നേൻ നിത്യാ...
Verse 4
പളുങ്കിന്നൊത്ത ശുഭ്രമാം-ജീവനദിയൊഴുകുന്നു നദിക്കിരുകരയിലും ജീവവൃക്ഷം നില്ക്കുന്നു വൃക്ഷത്തിന്റെ ഇലകൾ-ജാതികൾ രോഗശാന്തി നിത്യം വരുത്തുന്നു-ശാപവുമില്ല വി- ടെങ്ങുമേ ദൈവവും കുഞ്ഞാടും വാഴുന്നു നിത്യാ...
Verse 5
നാമവന്റെ ദാസന്മാരായ്-ആരാധിക്കുമെന്നുമേ നാമവൻ മുഖത്തെക്കണ്ടാനന്ദം തുകീടുമേ തന്നുടെ നാമമവൻ നെറ്റിമേലങ്ങെഴുതി എന്നുമാനന്ദമായി സന്നിധൗ നിന്നിടും മന്നവനെ സ്തുതിച്ചെങ്ങുമേ പോയിടും നിത്യാ...
Verse 6
രാവുണ്ടാകയില്ലാഹൊ- ശാപവുമൊഴിഞ്ഞുപോം സൂര്യന്റെ പ്രകാശമോ-വിളക്കിന്റെ വെളിച്ചമോ ആവശ്യമില്ലവർക്കു ദൈവമാം കർത്തനുണ്ടേ ആയവരെന്നുമരചരായ് വാണിടും- ആനന്ദ ഗീതങ്ങൾ മോദമായി പാടിടും നിത്യാ...
Verse 7
ഹല്ലേലൂയ്യ രാഗമെ -ആനന്ദ സംഗീതമെ അല്ലലെല്ലാം തീർന്നവ-നുല്ലാസമായി പാടുമെ വല്ലഭനാം കുഞ്ഞാടു നല്ലവനെന്നു ചൊല്ലി കല്യമോദാനന്ദം അന്നു പകർന്നു നാം അന്യലോകത്തിനും- വന്ദനം ചെയ്തിടും നിത്യാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?