LyricFront

Nithyarajaa ninne vangunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയിൽ നടത്തി പാലിക്ക
Verse 2
പാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താൻ പിടിച്ചു കപ്പലിൽ ഏറ്റിയെന്റെ മാനസത്തിൻ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ
Verse 3
കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ വാട്ടമേതും ഏശിടാതെ പോർ നടത്തുവാൻ കൂടുകാർ അധികമെനിക്കില്ലയെങ്കിലും ഓട്ടം തികച്ചെൻ വിരുതെടുപ്പാൻ നീട്ടിടുന്നു കൈകളെ നീ താങ്ങുക
Verse 4
അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാൻ ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ എൻ കണവാ നിൻ പാതെ വരുന്നേ മങ്കയാമെനിക്ക് നിന്നെ മാത്രമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?