Verse 1ഞാൻ ആരെ ഭയപ്പെടും
എന്റെ വിശ്വാസ ജീവിതത്തിൽ(2)
ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും
ജീവിതപാതകളിൽ(2)
Verse 2യേശു എന്റെ കൂടെയുണ്ട്
എന്റെ കോട്ടയും ശരണവുമേ(2)
ഒരു സൈന്യമെന്റെ നേരെ പാളയമിറങ്ങിയാൽ
ഞാൻ ഭയപ്പെടില്ല(2)
Verse 3സാരേഫാത്തിലും കെരീത്തിലും
ചൂരച്ചെടിയുടെ ചുവട്ടിലും(2)
ഏലിയാവിനെ പോറ്റിയ
ദൈവമെന്നെയും പോറ്റിടും(2) യേശു...
Verse 4കരുതും എന്നു ഞാൻ കരുതിയ
ആരും വന്നില്ല കാണുവാൻ(2)
കരഞ്ഞു ഞാൻ എന്റെ ഭാരത്താൽ
അരികിൽ വന്നവൻ സ്നേഹത്താൽ(2) യേശു...
Verse 5നാളെയെ ഓർത്ത് ഭാരമോ?
നാളുകൾ ഏറെ ഇല്ലിനി(2)
കാഹളധ്വനി കേൾക്കുവാൻ
കാലമില്ലിനി കാത്തിടാം(2) യേശു...