LyricFront

Njan avane adhikam snehikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ അവനെ അധികം സ്നേഹിക്കും ഞാൻ അവനെ അധികം ആരാധിക്കും (2) ഞാൻ അവനെ അധികം സേവിക്കും ഞാൻ അവനിൽ ദിനവും ജീവിക്കും (2)
Verse 2
Forgiveness നൂറു പൊൻവെളളി നാണയത്തെക്കാൾ പതിനായിരം താലന്തിനേക്കാൾ(2) എണ്ണമറ്റൊരെൻ പാപക്കടങ്ങൾ ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ (2)
Verse 3
Salvation ഒരു കണ്ണിനും ദയ തോന്നിടാതെ അർദ്ധപ്രാണനായ് കിടന്നോരു നാളിൽ (2) എന്നരികിൽ അണഞ്ഞേശു നാഥൻ തന്റെ മാർവോടു ചേർത്തതോർക്കുമ്പോൾ (2)
Verse 4
His love and care അതുല്യമാം സാന്നിദ്ധ്യമേകി നിസ്സീമമാം വാത്സല്യമേകി(2) അമ്മയെക്കാളും ആർദ്രതയോടെ കരതാരിൽ വഹിക്കുന്നതോർത്താൽ (2)
Verse 5
For the Ministers of God to sing പരിശുദ്ധാത്മ നിറവേനിക്കേകി വെളിപ്പാടുകൾ അനവധിയേകി (2) തവ സേവയിൽ ജയത്തോടെ നില്പാൻ പുതു ബലം നൽകി പാലിപ്പത്തോർത്താൽ (2)
Verse 6
Stanza-1 (Protection) എരിയുന്ന തീച്ചൂള നടുവിൽ തിരുസാന്നിധ്യമരുളിയ നാഥൻ(2) തീമണം പോലുമേൽക്കാതെയെന്നെ വിടുവിച്ച തൻ സ്നേഹത്തെ ഓർത്താൽ (2)
Verse 7
Stanza-2 (Deliverance) പ്രതികൂലമാം തിരകളെൻ പടകിൽ അതിഘോരമായ് ആഞ്ഞടിച്ചപ്പോൾ (2) ഒരു വാക്കിനാൽ ശാന്തതയേകി മറുകരയെന്നേ എത്തിച്ചതോർത്താൽ (2)
Verse 8
Stanza-3 (Eternal Hope) മേഘാരൂഡ്ഡനായ്‌ അവൻ വരും നാളിൽ കോടി വിശുദ്ധ ഗണങ്ങളിൻ നടുവിൽ (2) അവൻ പൊന്മുഖം ദർശിക്കും നേരം പാടിടും ഞാൻ അത്യാനന്ദമോടെ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?