ഞാൻ ദൈവത്തെ സ്നേഹിക്കയാലും
നിർണ്ണയമാം അവൻ വിളികേൾക്കയാലും (2)
എന്തെൻ ജീവിതത്തിൽ താതൻ
തന്നാലും അവയെല്ലാം സ്തോത്രം ചെയ്യും (2)
Verse 2
ഞാൻ ദൈവ കഷ്ടത്തിന്നപ്പമെന്നാഹാരം
ഞെരുക്കത്തിൽ വെള്ളമെൻ പാനീയം (2)
ഇവ മാത്രമായ് ജീവിതം തീർന്നാലും
മറഞ്ഞിടാത്തവനെ എൻ കൺകൾ കാണും (2)
Verse 3:
മനസലിവുള്ളയെൻ പിതാവ്
സർവ്വാശ്വാസത്തിൻ ഉടയവൻ (2)
കഷ്ടത്തിലും ആശ്വസിപ്പിപ്പാൻ
കഷ്ടത്തിൽ കൂടെ നടത്തിടുന്നു (2)