LyricFront

Njan en yeshuvil aashrayikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്നേശുവിലാശ്രയിക്കും എന്റെ ജീവിത നാൾകളെല്ലാം(2) അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേ തന്നെ ഞാനെന്നെന്നും സ്തുതിക്കും
Verse 2
സ്തുതികൾക്കവൻ യോഗ്യനത്രെ മഹത്വത്തിനും പുകഴ്ചയ്ക്കുമേ സർവ്വ ഭൂസീമാവാസികൾക്കും വണങ്ങാനു-ള്ളോരേകനാമം അവനേ
Verse 3
തന്നിലാശ്രയിക്കുന്നവർക്കും തന്നെ ശരണമാക്കുന്നവർക്കും അവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനും അതേ ആശ്വസിപ്പിപ്പവനും
Verse 4
എന്നെ കൈവിടുകില്ലയവൻ ഒരുനാളും ഉപേക്ഷിക്കില്ല ഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടും എന്നിൽ തൻ ദയ മാറുകില്ല
Verse 5
അഖിലത്തിനും ഉടമയവൻ സർവ്വശക്തനും അധികാരിയും അവനത്ഭുതമന്ത്രിയും വീരനാം ദൈവവും നിത്യ പിതാവുമത്രേ
Verse 6
അതിശ്രേഷ്ഠൻ ഈ ദൈവം എന്നെ അന്ത്യത്തോളവും വഴിനടത്തും എന്റെ ഭാരങ്ങളൊക്കെയും താൻ വഹിക്കും എന്ന വാഗ്ദത്തം തന്നിട്ടുണ്ട്
Verse 7
നിത്യവാസസ്ഥലം ഒരുക്കി അവൻ തേജസ്സിൽ വെളിപ്പെടുമേ തന്നെ എതിരേൽക്കുവാൻ ഞാനും ഒരുങ്ങിനിൽക്കും അതുവേഗത്തിൽ നിറവേറുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?