LyricFront

Njan engane mindaathirikum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ എങ്ങനെ മിണ്ടാതിരിക്കും ഞാൻ എങ്ങനെ പാടാതിരിക്കും സ്തോത്രം എങ്ങനെ പറയാതിരിക്കും ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും
Verse 2
എന്റെ പാപങ്ങൾ മോചിച്ചതോർത്താൽ എന്റെ രോഗങ്ങൾ മാറ്റിയതോർത്താൽ എന്നെ നടത്തിയ വഴികളെ ഓർത്താൽ എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ
Verse 3
ഒരിക്കലും ഉയരുകയില്ലെന്നു ശത്രു പരസ്യമായി പലവുരു പറഞ്ഞു ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾ എൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി
Verse 4
അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ ആശ്രയമില്ലാതെ കരഞ്ഞു ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു യേശുവോ എൻ സ്വന്തമായി
Verse 5
എനിക്കൊരു ജീവിതം നല്കിയ നാഥാ ആരാധിക്കും അന്ത്യം വരെയും വാഗ്ദത്തം ഓരോന്നും എന്നുള്ളിൽ തന്നെന്നെ വീഴാതെ നിർത്തിയ നാഥാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?