LyricFront

Njan ennu kanumente bhavanama

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്നു കാണുമെന്റെ ഭവനമാ-മാനന്ദ മന്ദിരത്തെ ഹീനമായുള്ളൊരീ ലോകവുമെന്നുടെ ദീനതയേറുമീ ദേഹവും വിട്ടിനി
Verse 2
ഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നു പാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നു ഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരം കാണ്മാൻ കൊതിക്കുന്നു Verse 3: ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽ എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ല ഇപ്പുരി തന്റെ മനോഹര കാന്തിയിൽ നിത്യം നടന്നിടും ജാതികളേവരും Verse 4: പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർ പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നു പാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ള പാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ Verse 5: കണ്ണീരവിടെയില്ല-കലുഷത കാണുവാൻ പോലുമില്ല ദുർന്നയമെന്നതില്ല-ദുരാശയാൽ ദൂഷിതരാരുമില്ല പൂർണ്ണസുഖപ്രദമാമീ നഗരത്തിൽ പൂകുവോർക്കില്ലൊരു ദുഃഖവിചാരവും Verse 6: രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കും തീരെയൊഴിഞ്ഞു പോകും-മൃതി നിത്യജീവനെനിക്കുദിക്കും ദൈവപിതാവിനെ വാഴ്ത്തിയനുദിനം മവുമവനുടെ സന്നിധിയിലഹം Verse 7: എൻ പ്രിയ രക്ഷകനെ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?