LyricFront

Njan nadakkum paathayil - en pithavu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻ പിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ് ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നു പരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചു
Verse 2
എൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചു അലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകി അദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റു എൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകി
Verse 3
നിൻ സാന്നിധ്യം വിട്ട് എങ്ങോട്ടു പോയിടുമെ ഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോ മൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകും നിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?