LyricFront

Njan ninne oru nalum anathhanayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ നിന്നെയൊരു നാളുമനാഥനായി വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ- ന്നുരച്ചവനൊരുനാളും മറക്കുകില്ല
Verse 2
പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ
Verse 3
ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ ശക്തിമാൻമാരുടെ നല്ല ഭോജനമേകും തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും തൃപ്തിവരുത്തുന്ന പരിപാലകനല്ലോ
Verse 4
വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും മുക്കുകില്ല നദി നിന്നെയൊരു നാളിലും അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട
Verse 5
സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ് അണിനിരന്നനുദിനം പടപൊരുന്നു പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക
Verse 6
മനസ്സാവാചാ കർമ്മണാ അറിയാതുള്ള ദൂഷണമനവധിയായ് പരത്തുകിലും ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും
Verse 7
ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി ഉടനട നന്നായ് ക്രമീകരിച്ചിടുക
Verse 8
നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു- ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക
Verse 9
എനിക്കായ് കരുതാമെന്നുരച്ചവനെ :എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?